ഒഴിഞ്ഞ ഫ്ലാറ്റില്‍ ഒറ്റയ്കിരുന്നു ഇത് എഴുതി പിടിപ്പിക്കുമ്പോള്‍ എന്താണ് മനസ്സില്‍ എന്നറിയില്ല…. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, എന്തൊക്കെയോ എഴുതിയാല്‍ കൊള്ളാമെന്നല്ലാതെ.. മനസ്സില്‍ ഒരു തരം ശൂന്യത. ഒരു മാസം പിന്നിട്ടിരിക്കുന്നു, കണ്മുന്നിലെ കാഴ്ചകളും, ചുറ്റിനുമുള്ള പ്രകൃതിയും അടിമുടി മാറിക്കഴിഞ്ഞിട്ട്…. മരങ്ങളില്ല, കുഴിയുള്ള റോഡുകളില്ല, സമരങ്ങളില്ല, ഹര്‍ത്താലുകളും മറ്റു കലാ-കലാപ-പരിപാടികളൊന്നും തന്നെയില്ല.. ചുറ്റിനും ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും നിരത്തില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള കാറുകളും ബ്രാന്‍ഡുകളും, ഇടയില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റുകളും, ആസന്നമായ ചൂടും… ഈ നഗരം കുതിക്കുകയാണു, പുരോഗതിയുടെ പടവുകള്‍ ഒന്നൊന്നായി ചാടിക്കടന്നുകൊണ്ട് കണ്ണഞ്ചിക്കും വേഗത്തില്‍… ഒപ്പം ഓടാന്‍ പെടാപ്പാടു പെടുന്നു നാട്ടുകാരും വിദേശികളുമായ് കുറെ മനുഷ്യര്‍… ഇവിടം എനിക്ക് ഇഷ്ടമാകുന്നു, ഇവിടുത്തെ ജീവിതവും, എങ്കിലും ഇതിനിടയില്‍ എവിടെയോ ഞാന്‍ ചിലത് നഷ്ടപെടുത്തുന്നു… ഒരു പക്ഷെ ഇന്നും, ഒരു മല്ലു അല്ല മലയാളി ആയി തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാകാം… എന്റെ ബന്ധങ്ങള്‍, സൌഹൃദങ്ങള്‍, യാത്രകള്‍, മഴ, അങ്ങനെ പലതും എനിക്ക് നഷ്ടമാകുന്നു…. പുതിയ സാഹചര്യങ്ങളുമായ് ഞാന്‍ അധികം വൈകാതെ തന്നെ പൊരുത്തപ്പെടും, ഒരു പക്ഷെ ഞാന്‍ പോലും അറിയാതെ തന്നെ… പക്ഷെ അന്നും ഞാന്‍ കാത്തിരിക്കും,
തിരിച്ചു എന്റെ മണ്ണില്‍ വീണ്ടും കാലു കുത്തുന്ന ദിവസത്തിനായി…
വിട
A diasporic memory of the home land….I liked it.
My research is related to the cultural memory of South Asian Diaspora..
LikeLike
Thank you for the comment! I wrote this post two years back, and still it feels the same. Nostalgia has always been a part of my life in Qatar. It inspires and fills me with the memories, and it saddens me at the same time for not being home. It’s a sentiment, I believe, that all expats share about their homeland, irrespective of where they come from. Everyone is bound to their life here, yet longs to be home at the earliest. All the best for the research paper! 🙂
LikeLike