Mannappam Chuttu Kalikkana Kaalam (Marubhoomiyile Aana)

Lyrics: B. K. Harinarayanan
Music: Ratheesh Vegha
Artist: P. Jayachandran
Movie: Marubhoomiyile Aana (2016)

ആകാശോം പഴയതല്ലേ , അലകടലും പഴയതല്ലേ
അതിനിടയില്‍ നാം മാത്രം, അറിയാതെ മാറിയെന്തേ…..

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)
മാനത്ത് മുട്ടണ തെങ്ങ് പോലന്നെ , നീ നട്ട മോഹമതേറവേ…
രാശി പെഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താര് വന്നു തടഞ്ഞാലും ആണൊരുത്തന്‍ വിട്ടു പോകുമോ
കാലം കരളില് ചെത്തിയിറക്കണ പ്രേമത്തിന്‍ കള്ള് നുണഞ്ഞിണതുമ്പിവള്‍
പാടവരമ്പത്ത് പാറി നടന്നത് കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ.. (2)

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)

തെങ്ങ് ചതിച്ചാലും മണ്ണെന്നെ വിട്ടാലും കണ്ണ് നനയാതെ കാത്തീടാം
ചങ്കിലെ ചോരയായി നീയെന്നുമുണ്ടെങ്കില്‍ എന്തിനും പോന്നവനാകും ഞാന്‍
പന്തുരുളും പോലെ കാലങ്ങള്‍ നീങ്ങുമ്പോള്‍ ചന്തവും പോകും തൊലി ചുളുങ്ങും
അന്തിക്കും മായാത്ത സൂര്യനായി, അപ്പോഴും സ്നേഹം തിളങ്ങിടും

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)

തക തക, തക തക തിത്തെയ്യോ (2)
രാശി പെഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താര് വന്നു തടഞ്ഞാലും ആണൊരുത്തന്‍ വിട്ടു പോകുമോ
കാലം കരളില് ചെത്തിയിറക്കണ പ്രേമത്തിന്‍ കള്ള് നുണഞ്ഞിണതുമ്പിവള്‍
പാടവരമ്പത്ത് പാറി നടന്നത് കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ.. (2)

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)
എന്നൊപ്പം കൂടിയ പെണ്ണല്ലേ (4)

Advertisements

Onam Song – Villinmel Thaalam Kotti Lyrics

Lyrics : Gireesh Puthencheri

Music : Vidyasagar

Artist : K.J.Yesudas

Album : Thiruvona Kaineettam

Villinmel thaalam kotti, veenakkuda mulli murukki,

Paarake pazhamakal kottum paanannoru kaineettam

Villinmel thaalam kotti, veenakkuda mulli murukki,

Paarake pazhamakal kottum paanannoru kaineettam

Chenda-thakil-chengila melam, pulikaliyude poothiruvonam

nira naazhikal poliyo poli punnel kaineettam…neettam

Villinmel thaalam kotti, veenakkuda mulli murukki,

Paarake pazhamakal kottum paanannoru kaineettam

Mundakanum muthum vilayaan chembaavin kathirukaluthiraan

Kandam pootti kanavukal vechoru cherumanu kaineettam

Mundakanum muthum vilayaan chembaavin kathirukaluthiraan

Kandam pootti kanavukal vechoru cherumanu kaineettam

Puthari vithukal kothi ppaariya praavinnum kaineettam

Vithu mulaykaan muthu pozhichoru mukilinnum kaineettam

Maathevanu kaineettam, maathaykum kaineettam,

Maveli thambrante manassaal kaineettam… neettam.

Maatterum manninudukkaan, manjalayil kodiyolumbum

Poomaasa chinga nilaavinu muzhuthinkal kaineettam

Maatterum manninudukkaan, manjalayil kodiyolumbum

Poomaasa chinga nilaavinu muzhuthinkal kaineettam

Muttathariyoru pookkalamitta murappenninu kaineettam

Mullatharayil veenu kidakkum veyilinnum kaineettam

Anuraaga kaineettam, aananda kaineettam

Aaraarum nullaatha kavilil kaineettam… neettam

Villinmel thaalam kotti, veenakkuda mulli murukki,

Paarake pazhamakal kottum paanannoru kaineettam

Villinmel thaalam kotti, veenakkuda mulli murukki,

Paarake pazhamakal kottum paanannoru kaineettam

Lyrics in Malayalam

വില്ലിന്മേല്‍ താളം കൊട്ടി വീണ ക്കുട മുള്ളി മുറുക്കി
പാരാകെ പഴമകള്‍ കൊട്ടും പാണന്നൊരു കൈ നീട്ടം
ചെണ്ടതകില്‍ ചേങ്കില മേളം, പുലികളിയുടെ പൂത്തിരുവോണം
നിറ നാഴികള്‍ പൊലിയോ പൊലി പുന്നെല്‍ കൈനീട്ടം

മുണ്ടകനും മുത്തും വിളയാന്‍ ചെമ്പാവിന്‍ കതിരുകളുതിരാന്‍
കണ്ടം പൂട്ടി കനവുകള്‍ വെച്ചൊരു ചെറുമനു കൈനീട്ടം. (2)
പുത്തരി വിത്തുകള്‍ കൊത്തി പ്പാറിയ പ്രാവിന്നും കൈനീട്ടം
വിത്ത് മുളയ്കാന്‍ മുത്തു പൊഴിച്ചൊരു മുകിലിന്നും കൈനീട്ടം
മാതേവന് കൈനീട്ടം, മാതയ്കും കൈനീട്ടം, മാവേലി തമ്പ്രാന്റെ മനസ്സാല്‍ കൈനീട്ടം …. നീട്ടം..

മാറ്റേറും മണ്ണിനുടുക്കാന്‍ മഞ്ഞലയില്‍ കോടിയൊലുമ്പും
പൂമാസ ചിങ്ങ നിലാവിന് മുഴുതിങ്കള്‍ കൈനീട്ടം.
മുറ്റത്തരിയൊരു പൂക്കളമിട്ട മുറപ്പെണ്ണിനു കൈനീട്ടം
മുല്ലത്തറയില്‍ വീണു കിടക്കും വെയിലിന്നും കൈനീട്ടം
അനുരാഗ കൈനീട്ടം. ആനന്ദ കൈനീട്ടം
ആരാരും നുള്ലാത്ത കവിളില്‍ കൈനീട്ടം…. നീട്ടം.

Idukki (Maheshinte Prathikaaram)

Lyrics – Rafeeq Ahammed

Music – Bijibal

Artist – Bijibal

Movie – Maheshinte Prathikaaram (2016)

Malamele thirivechu periyarin thalayitt chirithookum pennalle Idukki..

Ivalaanivalaanu midumidukki

Malayalakkarayude madisseela niraykana nanaverum naadallo Idukki

Ivalaanivalaanu midumidukki

Ividuthe kaattanu kaattu… malamoodum manjaanu manj…

Kathir kanamekum mannanu mannu

Kuyilumala cherivukalil kiliyarin padavukalil kuthira kkallangadi mukkil

Udayagiri thirumudiyil painaavin venmaniyil kallaaril nanavolum kadavil

Kaanaathavale kelkaathavale kanakappoonkolunthotha pennu

Naru chiri kondu puthachitt, mizhineerum marachitt 

Kanavin thai nattunarum naadu 

Nenjil alivulla malanaadan pennu 

Malamele thirivechu periyarin thalayitt chirithookum pennalle Idukki..

Ivalaanivalaanu midumidukki

{Mmmm…mmm…}

Kurunirayil churulmudiyil puthukurinji poo thirukum moonnarin manamulla kaattu

Pambadum parakalil kulirudumban cholakalil koottaril poyivarum kaattu

Porunnivide chayunnivide , vedivattam parayunnundivide

Aval thodiyellam nanachittu thuduverpum thudachitt

Arayil kai kuthi nilkum pennu

Nalla madavalin chunayulla pennu

Malamele thirivechu periyarin thalayitt chirithookum pennalle Idukki..

Ivalaanu ivalaanu midumidukki

Malayalakkarayude madisseela niraykana nanaverum naadallo Idukki

Ivalaanivalaanu midumidukki

Ividuthe kaattanu kaattu… malamoodum manjaanu manj…

Kathir kanamekum mannanu mannu

Lyrics in Malayalam 

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി…

ഇവളാണിവള്‍ ആണ് മിടുമിടുക്കി

മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി

ഇവളാണിവള്‍ ആണ് മിടുമിടുക്കി

ഇവിടുത്തെ കാറ്റാണ് കാറ്റ് ,  മലമൂടും മഞ്ഞാണ് മഞ്ഞ് …

കതിര്‍ കനമേകും മണ്ണാണ് മണ്ണ് 

കുയിലുമല ചെരിവുകളില്‍ കിളിയാറിന്‍ പടവുകളില്‍ കുതിരക്കല്ലങ്ങാടി മുക്കില്‍

ഉദയഗിരി തിരുമുടിയില്‍ പൈനാവിന്‍ വെണ്മണിയില്‍ കല്ലാറിന്‍ നനവോലും കടവില്‍

കാണാമവളേ കേള്‍ക്കാമവളെ കനകപ്പൂങ്കോളുന്തൊത്ത പെണ്ണ്

നറു ചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ടു

കനവിന്‍ തൈനട്ടുണരും നാട്

നെഞ്ചില്‍ അലിവുള്ള മലനാടന്‍ പെണ്ണ്

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി.

ഇവളാണിവളാണ് മിടുമിടുക്കി

കുറുനിരയില്‍ ചുരുള്‍മുടിയില്‍ പുതുകുറിഞ്ഞി പൂ തിരുകും മൂന്നാറിന്‍ മണമുള്ള കാറ്റ്

പാമ്പാടും പാറകളില്‍ കുളിരുടുമ്പന്‍ ചോലകളില്‍ കൂട്ടാറില്‍ പോയി വരും കാറ്റ്

പോരുന്നിവിടെ… ചായുന്നിവിടെ… വെടിവട്ടം പറയുന്നുണ്ടിവിടേ

അവള്‍ തൊടിയെല്ലാം നനച്ചിട്ട് തുടുവേര്‍പും തുടച്ചിട്ടു 

അരയില്‍ കൈ കുത്തി നില്‍ക്കും പെണ്ണ് 

നല്ല മടവാളിന്‍ ചുണയുള്ള പെണ്ണ് 

മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി

ഇവളാണ് ഇവളാണ് മിടുമിടുക്കി

മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി

ഇവളാണിവളാണ് മിടുമിടുക്കി

ഇവിടുത്തെ കാറ്റാണ് കാറ്റ് , മലമൂടും മഞ്ഞാണ് മഞ്ഞ് …

കതിര്‍ കനമേകും മണ്ണാണ് മണ്ണ്