Lyrics : Mullanezhy
Music : Shahbaz Aman
Artist : Vijay Yesudas
Movie : Indian Rupee (2011)
Ee puzhayum, sandhyakalum
Neela mizhiyithalukalum…
Ormakalil, peeli neerthi
odiyethumbol…. pranayini nin smrithikal (Ee puzhayum)
Pranayiniyude chundukal chumbanam kothikave
Chandralekha mukilinodenthu cholli ariyumo…
Poonilavin maniyara, sakhakalai thalavrindramakave
Pakarnu thanna laya-lahari marakkumo….
Aa laya-lahari marakkumo,
pulariyil, nin mukham thudu thuduthanendino (Ee puzhayum)
Ethrayethra ravukal, muthanikkinavukal
Poothulanja naalukal mangi manju pokumo
Prema gagana seemayil kilikalayi mohamenna
Chirakil naam parannuyarna kaalavum kozhinjuvo
Aa swapnavum polinjuvo,
Kannuneer poovumai, ivide njan mathramai (Ee puzhayum)
Malayalam version of the lyrics
ഈ പുഴയും, സന്ധ്യകളും
നീല മിഴിയിതളുകളും…
ഓര്‍മകളില്‍ , പീലി നീര്‍ത്തി
ഓടിയെത്തുമ്പോള്‍ …. പ്രണയിനി നിന്‍ സ്മൃതികള്‍ (ഈ പുഴയും)
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലി അറിയുമോ…
പൂനിലാവിന്‍ മണിയറ, സഖികളായ് താലവൃന്ദ്രമാകവേ
പകരനു തന്ന ലയലഹരി മറക്കുമോ….
ആ… ലയലഹരി മറക്കുമോ,
പുലരിയില്‍ , നിന്‍ മുഖം തുടു തുടുത്തതെന്തിനോ (ഈ പുഴയും)
എത്രയെത്ര രാവുകള്‍ , മുത്തണിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ
പ്രേമ ഗഗന സീമയില്‍ കിളികളായി മോഹമെന്ന
ചിറകില്‍ നാം പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ,
കണ്ണുനീര്‍ പൂവുമായ്, ഇവിടെ ഞാന്‍ മാത്രമായി (ഈ പുഴയും)