Akale Oru Kaadinte (Ramante Edanthottam)

 

Lyrics: Santhosh Varma

Music: Bijibal

Artist: Shreya Ghoshal

 

Akale oru kaadinte naduviloru poovil

Nukaraathe poya madhu madhuramundo?

Avide vannilavetta nattu pen pakshithan

Kadha kelkkuvan kathu kadinundo?

 

Ponvenuvil pattu thedum

poonthennalin pranayamundo?

Chennirikkumbol ittu sneham thanna

thaalolamaattunna chillayundo?

Irulinte naduvil parakkunna thiripole

Minnaminungin velichamundo?

 

Akale oru kaadinte naduviloru poovil

Nukaraathe poya madhu madhuramundo…

 

Udayangal than chumbanangal

Uyiru nalkum kaattaruviyundo?

Rathriyil rakendu thoonilaa chayathil-

ezhutheedumoru chaaru chithramundo?

Verattu pokathe, praanane kaakkunna

Swachamam vaayu pravaahamundo?

 

Akale oru kaadinte naduviloru poovil

Nukaraathe poya madhu madhuramundo…

Avide vannilavetta nattupen pakshithan

Kadha kelkkuvan kaathu kadinundo…

 

Transliteration in Malayalam

 

അകലെയൊരു കാടിന്റെ നടുവിലൊരു പൂവില്‍..

നുകരാതെ പോയ മധുമധുരമുണ്ടോ?

അവിടെ വന്നിളവേറ്റ നാട്ടു പെണ്‍പക്ഷിതന്‍

കഥ കേള്‍ക്കുവാന്‍ കാതു കാടിനുണ്ടോ?

 

പൊന്‍വേണുവില്‍ പാട്ട് തേടും,

പൂന്തെന്നലിന്‍ പ്രണയമുണ്ടോ?

ചെന്നിരിക്കുമ്പോള്‍ ഇറ്റ് സ്നേഹം തന്ന

താലോലമാട്ടുന്ന ചില്ലയുണ്ടോ?

ഇരുളിന്‍റെ നടുവില്‍ പറക്കുന്ന തിരിപോലെ

മിന്നാമിനുങ്ങിന്‍ വെളിച്ചമുണ്ടോ ?

 

അകലെയൊരു കാടിന്റെ നടുവിലൊരു പൂവില്‍..

നുകരാതെ പോയ മധുമധുരമുണ്ടോ?

 

ഉദയങ്ങള്‍തന്‍ ചുംബനങ്ങള്,

ഉയിര് നല്‍കും കാട്ടരുവിയുണ്ടോ?

രാത്രിയില്‍ രാകേന്ദു തൂനിലാച്ചായത്തി-

ലെഴുതീടുമൊരു ചാരുചിത്രമുണ്ടോ?

വേരറ്റു പോകാതെ, പ്രാണനെ കാക്കുന്ന

സ്വച്ഛമാം വായു പ്രവാഹമുണ്ടോ?

 

അകലെയൊരു കാടിന്റെ നടുവിലൊരു പൂവില്‍..

നുകരാതെ പോയ മധുമധുരമുണ്ടോ?

അവിടെ വന്നിളവേറ്റ നാട്ടു പെണ്‍പക്ഷിതന്‍

കഥ കേള്‍ക്കുവാന്‍ കാതു കാടിനുണ്ടോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.