Lyrics – Rafeeq Ahammed
Music – Bijibal
Artist – Bijibal
Movie – Maheshinte Prathikaaram (2016)
Malamele thirivechu periyarin thalayitt chirithookum pennalle Idukki..
Ivalaanivalaanu midumidukki
Malayalakkarayude madisseela niraykana nanaverum naadallo Idukki
Ivalaanivalaanu midumidukki
Ividuthe kaattanu kaattu… malamoodum manjaanu manj…
Kathir kanamekum mannanu mannu
Kuyilumala cherivukalil kiliyarin padavukalil kuthira kkallangadi mukkil
Udayagiri thirumudiyil painaavin venmaniyil kallaaril nanavolum kadavil
Kaanaathavale kelkaathavale kanakappoonkolunthotha pennu
Naru chiri kondu puthachitt, mizhineerum marachitt
Kanavin thai nattunarum naadu
Nenjil alivulla malanaadan pennu
Malamele thirivechu periyarin thalayitt chirithookum pennalle Idukki..
Ivalaanivalaanu midumidukki
{Mmmm…mmm…}
Kurunirayil churulmudiyil puthukurinji poo thirukum moonnarin manamulla kaattu
Pambadum parakalil kulirudumban cholakalil koottaril poyivarum kaattu
Porunnivide chayunnivide , vedivattam parayunnundivide
Aval thodiyellam nanachittu thuduverpum thudachitt
Arayil kai kuthi nilkum pennu
Nalla madavalin chunayulla pennu
Malamele thirivechu periyarin thalayitt chirithookum pennalle Idukki..
Ivalaanu ivalaanu midumidukki
Malayalakkarayude madisseela niraykana nanaverum naadallo Idukki
Ivalaanivalaanu midumidukki
Ividuthe kaattanu kaattu… malamoodum manjaanu manj…
Kathir kanamekum mannanu mannu
Lyrics in Malayalam
മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി…
ഇവളാണിവള്‍ ആണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി
ഇവളാണിവള്‍ ആണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ് , മലമൂടും മഞ്ഞാണ് മഞ്ഞ് …
കതിര്‍ കനമേകും മണ്ണാണ് മണ്ണ്
കുയിലുമല ചെരിവുകളില്‍ കിളിയാറിന്‍ പടവുകളില്‍ കുതിരക്കല്ലങ്ങാടി മുക്കില്‍
ഉദയഗിരി തിരുമുടിയില്‍ പൈനാവിന്‍ വെണ്മണിയില്‍ കല്ലാറിന്‍ നനവോലും കടവില്‍
കാണാമവളേ കേള്‍ക്കാമവളെ കനകപ്പൂങ്കോളുന്തൊത്ത പെണ്ണ്
നറു ചിരി കൊണ്ട് പുതച്ചിട്ട് മിഴിനീരും മറച്ചിട്ടു
കനവിന്‍ തൈനട്ടുണരും നാട്
നെഞ്ചില്‍ അലിവുള്ള മലനാടന്‍ പെണ്ണ്
മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി.
ഇവളാണിവളാണ് മിടുമിടുക്കി
കുറുനിരയില്‍ ചുരുള്‍മുടിയില്‍ പുതുകുറിഞ്ഞി പൂ തിരുകും മൂന്നാറിന്‍ മണമുള്ള കാറ്റ്
പാമ്പാടും പാറകളില്‍ കുളിരുടുമ്പന്‍ ചോലകളില്‍ കൂട്ടാറില്‍ പോയി വരും കാറ്റ്
പോരുന്നിവിടെ… ചായുന്നിവിടെ… വെടിവട്ടം പറയുന്നുണ്ടിവിടേ
അവള്‍ തൊടിയെല്ലാം നനച്ചിട്ട് തുടുവേര്‍പും തുടച്ചിട്ടു
അരയില്‍ കൈ കുത്തി നില്‍ക്കും പെണ്ണ്
നല്ല മടവാളിന്‍ ചുണയുള്ള പെണ്ണ്
മലമേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി
ഇവളാണ് ഇവളാണ് മിടുമിടുക്കി
മലയാളക്കരയുടെ മടിശ്ശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി
ഇവളാണിവളാണ് മിടുമിടുക്കി
ഇവിടുത്തെ കാറ്റാണ് കാറ്റ് , മലമൂടും മഞ്ഞാണ് മഞ്ഞ് …
കതിര്‍ കനമേകും മണ്ണാണ് മണ്ണ്