Lyrics : Chittoor Gopi, Santhosh Varma
Music : Deepak Dev
Artist : Vijay Yesudas
Movie : Grandmaster (2012)
Akaleyo nee akaleyo
Vida tharaathende poyi nee…
Oru vakkinumakale neeyengilum arikil njan innum
Maruvakkinu kothiyumai nilkayaanu piriyathe
Azhake vaa, arike vaa
Malare vaa… thirike vaa
Akaleyo nee, akaleyo
Vida tharaathende poyi nee…
Ethrayo janmamayi nin mukhamithu thedi njan
Enteyayi theerna naal, naam thangalilonnayi
Ennumen koodeyayi en nizhalathu pole nee
Neengave, nedi njan en jeevitha saayoojyam
Sakhi ninmozhi oru vari paadi pranayitha gaanam
Ini enthinu veroru mazhayude sangeetham
Azhake vaa… arike vaa
Malare vaa… thirike vaa
Illa njan nin mukham en manasiteyillathe
Illa njan nin swaram en kaathukal nirayathe
Enthino poyi nee annoru mozhi mindathe
Innumen nombaram nee kanuvathillenno
Kali cholliya kiliyude mounam karalinu novaayi
Vida cholliya manassukalidarukayai mookam…
Azhake vaa, arike vaa
Malare vaa… thirike vaa
Malare vaa… thirike vaa (3)
Malayalam version of the lyrics
അകലെയോ നീ അകലെയോ
വിട തരാതെന്തേ പോയി നീ…
ഒരു വാക്കിനുമകലെ നീയെങ്കിലും അരികില്‍ ഞാന്‍ ഇന്നും
മറുവാക്കിന് കൊതിയുമായി നില്കയാണ് പിരിയാതെ
അഴകേ വാ, അരികെ വാ
മലരേ വാ… തിരികെ വാ
അകലെയോ നീ, അകലെയോ
വിട തരാതെന്തേ പോയി നീ…
എത്രയോ ജന്മമായി നിന്‍മുഖമിത് തേടി ഞാന്‍
എന്റെയായി തീര്‍ന്ന നാള്‍, നാം തങ്ങളിലൊന്നായി
എന്നുമെന്‍ കൂടെയായി എന്‍ നിഴലതു പോലെ നീ
നീങ്ങവേ, നേടി ഞാന്‍ എന്‍ ജീവിത സായൂജ്യം
സഖി നിന്മൊഴി ഒരു വരി പാടി, പ്രണയിത ഗാനം
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ… അരികെ വാ
മലരേ വാ… തിരികെ വാ
ഇല്ല ഞാന്‍ നിന്മുഖം എന്‍ മനസിതെയില്ലാതെ
ഇല്ല ഞാന്‍ നിന്‍ സ്വരം എന്‍ കാതുകള്‍ നിറയാതെ
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ
ഇന്നുമെന്‍ നൊമ്പരം നീ കാണുവതില്ലെന്നോ
കളി ചൊല്ലിയ കിളിയുടെ മൌനം കരളിനു നോവായി
വിട ചൊല്ലിയ മനസ്സുകളിടറുകയായ് മൂകം…
അഴകേ വാ, അരികെ വാ
മലരേ വാ… തിരികെ വാ
മലരേ വാ… തിരികെ വാ (3)
Ts a very nic song
LikeLike