Mannappam Chuttu Kalikkana Kaalam (Marubhoomiyile Aana)

Lyrics: B. K. Harinarayanan
Music: Ratheesh Vegha
Artist: P. Jayachandran
Movie: Marubhoomiyile Aana (2016)

ആകാശോം പഴയതല്ലേ , അലകടലും പഴയതല്ലേ
അതിനിടയില്‍ നാം മാത്രം, അറിയാതെ മാറിയെന്തേ…..

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)
മാനത്ത് മുട്ടണ തെങ്ങ് പോലന്നെ , നീ നട്ട മോഹമതേറവേ…
രാശി പെഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താര് വന്നു തടഞ്ഞാലും ആണൊരുത്തന്‍ വിട്ടു പോകുമോ
കാലം കരളില് ചെത്തിയിറക്കണ പ്രേമത്തിന്‍ കള്ള് നുണഞ്ഞിണതുമ്പിവള്‍
പാടവരമ്പത്ത് പാറി നടന്നത് കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ.. (2)

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)

തെങ്ങ് ചതിച്ചാലും മണ്ണെന്നെ വിട്ടാലും കണ്ണ് നനയാതെ കാത്തീടാം
ചങ്കിലെ ചോരയായി നീയെന്നുമുണ്ടെങ്കില്‍ എന്തിനും പോന്നവനാകും ഞാന്‍
പന്തുരുളും പോലെ കാലങ്ങള്‍ നീങ്ങുമ്പോള്‍ ചന്തവും പോകും തൊലി ചുളുങ്ങും
അന്തിക്കും മായാത്ത സൂര്യനായി, അപ്പോഴും സ്നേഹം തിളങ്ങിടും

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)

തക തക, തക തക തിത്തെയ്യോ (2)
രാശി പെഴച്ചാലും കാശ് നശിച്ചാലും ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താര് വന്നു തടഞ്ഞാലും ആണൊരുത്തന്‍ വിട്ടു പോകുമോ
കാലം കരളില് ചെത്തിയിറക്കണ പ്രേമത്തിന്‍ കള്ള് നുണഞ്ഞിണതുമ്പിവള്‍
പാടവരമ്പത്ത് പാറി നടന്നത് കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ.. (2)

മണ്ണപ്പം ചുട്ടുകളിക്കണ കാലം, എന്നൊപ്പം കൂടിയ പെണ്ണല്ലേ (2)
എന്നൊപ്പം കൂടിയ പെണ്ണല്ലേ (4)

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.