അങ്ങനെ വിഷു എത്തി… കണിയും, കണിക്കൊന്നയും, കൈനീട്ടവുമില്ലാത്ത ഒരു വിഷു… ചിന്തിക്കാന്‍ കൂടി സാധ്യമല്ലായിരുന്നു അങ്ങനെ ഒന്ന് ഇത് വരെ… പുലര്‍ച്ചെ, അലാറത്തിന്റെ മണി കേട്ട് തുറക്കാന്‍ വെമ്പുന്ന കണ്ണുകള്‍ ഇറുക്കിയടച്ചു തപ്പിത്തടഞ്ഞ് കട്ടിലില്‍ നിന്നും നടന്നു വിളക്ക് കത്തിച്ചു കണി കണ്ടിരുന്നതും വിഷു ആശംസകള്‍ കൈമാറി കൈനീട്ടങ്ങള്‍ വാങ്ങിയിരുന്നതും ഇന്നും ഓര്‍ത്തു പോകുന്നു… കാലമെത്ര മാറിയാലും മായാത്ത ആ ഓര്‍മകളെ കൂട്ട് പിടിച്ചു കൊണ്ട്, ഇങ്ങ്, ഇത്തിരി ദൂരെ നിന്ന്, മനസ്സ് കൊണ്ട് ഞാനും ആഘോഷിക്കുന്നു, ഈ വിഷു… ഏവര്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയൊരു തുടക്കം നേര്‍ന്നു കൊണ്ട് വിഷു ആശംസകള്‍.. 🙂
Nostalgic moments
LikeLike
Adipoli….
LikeLike
ലാപ്‌ടോപിലൂടെ wallpaper ആയും കണി കാണാം എന്ന് പഠിച്ചതും ഈ വിഷുവിനു തന്നെ 🙂 സ്നേഹം നിറഞ്ഞ ഒരു ബന്ധുവും കുടുംബവും ഉണ്ടായിരുന്നത് കൊണ്ട് സദ്യ നഷ്ടമായില്ല…
LikeLike