Kannile Poyka (Thondimuthalum Driksakshiyum)

 

Lyrics: Rafeeq Ahammed

Music: Bijibal

Artists: Ganesh Sundaram, Soumya Ramakrishnan

Movie: Thondimuthalum Driksakshiyum (2017)

 

Kannile poykayilu… kunjala maalayilu…

Njaano, meeno.. kaanaatheeram thedi pokum

Ponkinaa thonikalo… ponnarayannangalo..

Chaanjirangana chandana veyililu njaanalinjoru velayilu

Ponnarali poovunulli ninne njaan-orthathalle

 

Aattuvakkile aanjili-chottile kaathu ninnoru thoniyalle

Aarthirambi nirayana nerathu neenthiyethanam-onnarike

Aarumonnu nanayaan kothikkana raavilaadya-mazhakkuliril

Nee parayum kadhakalilokkeyum poomazhathulli thulli vannu

 

Kannile poykayilu… kunjala maalayilu…

Njaano, meeno.. kaanaatheeram thedi pokum

Ponkinaa thonikalo… ponnarayannangalo..

 

Pokkuveyilinum mungikkulikkuvanaarthi thonnana cholayalle

Koothadikkum paralmeene kandappol-orthupoyi nin neelmizhi njaan

Kaattilaadum marangale pol ninte nerkku chaayum kinaavukalil

Nee nadakkum vazhikaliloodoru thekku-chaalu pol-odi vannu

 

Kannile poykayilu… kunjala maalayilu…

Njaano, meeno.. kaanaatheeram thedi pokum

Ponkinaa thonikalo… ponnarayannangalo..

Chaanjirangana chandana veyililu njaanalinjoru velayilu

Ponnarali poovunulli ninne njaan-orthathalle

 

Malayalam Transliteration

 

കണ്ണിലെ പൊയ്കയില് , കുഞ്ഞല മാലയില്…

ഞാനോ മീനോ കാണാതീരം തേടി പോകും

പൊന്‍കിനാ തോണികളോ… പൊന്നരയന്നങ്ങളോ

ചാഞ്ഞിറങ്ങണ ചന്ദനവെയിലില് ഞാനലിഞ്ഞൊരു വേളയില്

പൊന്നരളി പൂവുനുള്ളി നിന്നെ ഞാനോര്‍ത്തതല്ലേ

 

ആറ്റുവക്കിലെ ആഞ്ഞിലിച്ചോട്ടിലെ കാത്തു നിന്നൊരു തോണിയല്ലേ

ആര്‍ത്തിരമ്പി നിറയണ നേരത്ത് നീന്തിയെത്തണ-മൊന്നരികെ

ആരുമൊന്നു നനയാന്‍ കൊതിക്കണ രാവിലാദ്യമഴക്കുളിരില്‍

നീ പറയും കഥകളിലൊക്കെയും പൂമഴതുള്ളി തുള്ളി വന്നൂ

 

കണ്ണിലെ പൊയ്കയില് , കുഞ്ഞല മാലയില്…

ഞാനോ മീനോ കാണാതീരം തേടി പോകും

പൊന്‍കിനാ തോണികളോ പൊന്നരയന്നങ്ങളോ

 

പോക്കുവെയിലിനും മുങ്ങിക്കുളിക്കുവാനാര്‍ത്തി തോന്നണ ചോലയല്ലേ

കൂത്തടിക്കും പരല്‍മീനെ കണ്ടപ്പോള്‍ ഓര്‍ത്തു പോയി നിന്‍ നീള്‍മിഴി ഞാന്‍

കാറ്റിലാടും മരങ്ങളെ പോല്‍ നിന്‍റെ നേര്‍ക്കു ചായും കിനാവുകളില്‍

നീ നടക്കും വഴികളിലൂടൊരു തേക്കുച്ചാല് പോലോടി വന്നൂ

 

കണ്ണിലെ പൊയ്കയില് , കുഞ്ഞല മാലയില്…

ഞാനോ മീനോ കാണാതീരം തേടി പോകും

പൊന്‍കിനാ തോണികളോ പൊന്നരയന്നങ്ങളോ

ചാഞ്ഞിറങ്ങണ ചന്ദനവെയിലില് ഞാനലിഞ്ഞൊരു വേളയില്

പൊന്നരളി പൂവുനുള്ളി നിന്നെ ഞാനോര്‍ത്തതല്ലേ

 

Advertisements