കണ്ണീര്‍പ്പൂവിന് വിട…..

പാടി മുഴുമിക്കും മുന്‍പേ മുറിഞ്ഞു പോയ നാദം പോലെ മെലടിയുടെ രാജകുമാരന്‍ വിടവാങ്ങി….. ദേവരാജ സംഗീതം തുറന്നെടുത്ത കുന്നിമണിചെപ്പ്….. എണ്‍പതുകള്‍ മുതല്‍ മലയാളികളുടെ സംഗീത ആസ്വാദനത്തിനു മൃദുല ഭാവങ്ങള്‍ നല്‍കിയ ബഹുമുഖ പ്രതിഭ….. കാലങ്ങള്‍ കഴിഞ്ഞാലും തലമുറകള്‍ പിന്നിട്ടാലും മരണമില്ലാത്ത ഒരു പിടി ഗാനങ്ങളിലൂടെ എന്നെന്നും ഓര്‍മിക്കപ്പെടും, തീര്‍ച്ച… ഇനിയും പാടാന്‍ ബാക്കിവെച്ച ഈണങ്ങളുമായ് അകാലത്തില്‍ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാസ്റ്റര്‍ക്ക് ആദരാജ്ഞലികള്‍… മറുവാക്ക് ചൊല്ലാന്‍ കാത്തുനില്‍കാതെ മറഞ്ഞുപോയ പൂത്തുമ്പിക്ക്, മലയാള മണ്ണിന്റെ വിട..

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.